KeralaLatest News

അമ്പൂരി കൊലപാതകം ; രണ്ടാം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : അമ്പൂരിയിൽ രാഖിയെന്ന യുവതിയെ കൊലപ്പെടുത്തി ഉപ്പിട്ട്‌ കുഴിച്ചുമൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ . മുഖ്യപ്രതി അഖിലിന്റെ സഹോദരൻ രാഹുലാണ്‌ അറസ്റ്റിലായത്. രാഖിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് രാഹുൽ പോലീസിനോട് പറഞ്ഞു.കൊലപാതകം നടത്തിയത് കാറിനുള്ളിൽ വെച്ച്.പൂവാർ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുൽ കീഴടങ്ങിയെന്ന് പിതാവ് മണിയൻ ഇന്നലെ പറഞ്ഞിരുന്നു.

പ്രതികൾ ഉപയോഗിച്ച കാർ തമിഴ്നാട്ടിലെ തൃപ്പരപ്പ്‌ സ്വദേശിയായ സൈനികൻ രതീഷിന്റേതാണെന്ന്‌ കണ്ടെത്തി. അഖിലിന്റെ വീട്ടിൽ അന്വേഷണഉദ്യോഗസ്ഥർ വീണ്ടും പരിശോധിച്ച്‌ കൂടുതൽ തെളിവുശേഖരിച്ചു. രാഖി ഉപയോഗിച്ചതെന്നുകരുതുന്ന മൊബൈൽ ഫോണും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്.കേസിലെ മൂന്നാംപ്രതി ആദർശിനെ കഴിഞ്ഞദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

അതേസമയം രാഖിമോളും കാമുകനായിരുന്ന ഒന്നാംപ്രതി സൈനികൻ അഖിലും വിവാഹിതരായിരുന്നുവെന്ന്‌ പോലീസ്‌ വ്യക്തമാക്കി. അറസ്‌റ്റിലായ മൂന്നാം പ്രതി ആദർശിന്റെ റിമാന്റ്‌ റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.സംഭവദിവസം രാഖി നെയ്യാറ്റിൻകര കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം പോലീസിന്‌ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button