Latest NewsIndia

വര്‍ഷത്തില്‍ 1500 കോടി രൂപ ശമ്പളമുള്ള നമ്മുടെ അയല്‍വാസിയെ കുറിച്ച് ഒരു കുറിപ്പ്

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയയെ കുറിച്ച് നിരവധി എഴുത്തുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഷബീര്‍ ഖയൂം എഴുതിയ പോസ്റ്റാണ് വൈറലാവുന്നത്. വര്‍ഷത്തില്‍ 1500 കോടി രൂപ ശമ്പളമുള്ള നമ്മുടെ അയല്‍വാസിയെ കുറിച്ചാണ് എന്റെ ഇന്നത്തെ പോസ്റ്റെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഒരു വര്‍ഷം 1500 കോടി വാര്‍ഷിക ശമ്പളം ഗൂഗിള്‍ ഇദ്ദേഹത്തിന് കൊടുക്കുന്നു എങ്കില്‍ എന്തായിരിക്കും ഗൂഗിളിന് വേണ്ടി ഇദ്ദേഹം ചെയ്ത സംഭാവന എന്നതാണ് ഷബീര്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ടു മുറി വീട്ടിൽ നിന്നും 1500 കോടി യിലേക്ക് …. സുന്ദർ പിച്ചൈ
(ഒരു ചെറിയ അന്വേഷണം )

വർഷത്തിൽ 1500 കോടി രൂപ ശമ്പളമുള്ള നമ്മുടെ അയൽവാസിയെ കുറിച്ചാണ് എന്റെ ഇന്നത്തെ പോസ്റ്റ്:

നമ്മുടെ കൈവെള്ളയിൽ എത്തി നിൽക്കുന്ന
ഗൂഗിൾ എന്ന മഹാസംഭവത്തിന്റെ CEO, ( ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ)(നമ്മൾ മലയാളികൾ അണ്ണാച്ചി അല്ലങ്കിൽ പാണ്ടി എന്ന് ഓമന പേരിട്ട ജനങ്ങളുടെ നാടായ അയൽ സംസ്ഥാനം തമിഴ്നാട്കാരൻ ) സുന്ദർ പിച്ചൈ- യെ കുറിച്ചാണ് പറയാൻ പോവുന്നത്.

ഒരു വർഷം 1500 കോടി വാർഷിക ശമ്പളം ഗൂഗിൾ ഇദ്ദേഹത്തിന് കൊടുക്കുന്നു എങ്കിൽ എന്തായിരിക്കും ഗൂഗിളിന് വേണ്ടി ഇദ്ദേഹം ചെയ്ത സംഭാവന എന്നതിലേക്കാണ് ഞാൻ പറഞ്ഞ് വരുന്നത്.

അമേരിക്കൻ പ്രസിഡന്റ് ട്രംബ് ഭരണത്തിൽ വന്ന ഉടനെ ഒരു നയം ഇറക്കിയിരുന്നു. ഇനി മുതൽ അമേരിക്കയിൽ പുറത്ത് നിന്നുള്ളവരെ ജോലിക്ക് എടുക്കുന്നതിൽ നിയന്ത്രണം എർപ്പെടുത്തുന്നു എന്നായിരുന്നു. അതുപോലെ വലിയ വലിയ കമ്പനികളിലും അമേരിക്കക്കാരെ മതി .. അതായത് ഒരു വ്യക്തമായ സ്വദേശിവൽക്കരണം.
ഈ ഒരു നയം IT കമ്പനികൾക്ക് വല്ലാത്ത ഇടിത്തീ ആയിരുന്നു കാരണം ഏറ്റവും കൂടുതൽ തലച്ചോറ് (കഴിവുള്ള വ്യക്തികൾ ) ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക അത് കൊണ്ട് തന്നെ അമേരിക്കയിലെ IT കമ്പനികൾക്ക് കുറച്ചൊന്നും അല്ല ട്രംബ് നയം ബാധിച്ചത്.
പക്ഷേ ഈ നയത്തിന് പിന്നാലെ വന്ന പത്രങ്ങളിൽ മുൻ പേജിൽ ട്രംബും സുന്ദർ പിച്ചൈയും ആയിരുന്നു തലക്കെട്ടിൽ .. ഈ വിഷയത്തിൽ സുന്ദർ പിച്ചൈ ഒരു പ്രസ്ഥാവന ഇറക്കിയിരുന്നു. ഗൂഗിളിൽ കഴിവുള്ളവരെ ഞങ്ങൾ എടുക്കുക തന്നെ ചെയ്യും അത് സ്വദേശിയായാലും വിദേശി ആയാലും ഞങ്ങൾക്ക് ഒരു പോലെയാണ്. അത് ഇനി ട്രംബ് അല്ല … ഇനി ആര് പറഞ്ഞാലും ശരി ഇതാണ് ഞങ്ങൾ ഗൂഗിളിന്റെ നയം എന്ന് തുറന്നടിച്ച് പറഞ്ഞിരുന്നു.
ഇത് ട്രംബിനെതിരെയുള്ള പ്രസ്ഥാവനയാണങ്കിലും അമേരിക്കയിലുള്ള വിദേശികൾക്ക് ഒരു വലിയ ആശ്വാസം ആയിരുന്നു പിച്ചൈയുടെ ഈ പ്രസ്ഥാവന. അമേരിക്കൻ പ്രസിഡന്റിനെ പോലും വെറുതെ വിടാതിരുന്ന ഈ മനുഷ്യൻ 1972-ൽ ജനിച്ച തമിഴ്നാടിലെ മധുരക്കാരണന്ന് ഓർക്കുക.

മധുരയിൽ നിന്നും ചെന്നൈയിലേക്ക് കുടുംബ സഹിതം ചേക്കേറിയ പിച്ചൈക്കും കുടുബത്തിനും ആകെ കൈമുതൽ ആയി കൂടെ ഉണ്ടായിരുന്നത് കൊടിയ ദാരിദ്രം ആയിരുന്നു. അച്ഛൻ പല ജോലികളിലും തുച്ഛമായ ശമ്പളക്കാരൻ അമ്മ സെറ്റനോഗ്രാഫർ ആയിരുന്നു പക്ഷേ പിച്ചൈയുടെ ജനനത്തോടെ വീട്ടമ്മയാകുകയും ചെയ്തു.

വെറും രണ്ട് മുറി മാത്രമുള്ള വീട്ടിലായിരുന്നു ചൈന്നെയിലെ പിച്ചൈയുടെ കുട്ടിക്കാലം

12-ാം വയസിൽ വീട്ടിൽ ടെലിഫോൺ (ലാന്റ് ലൈൻ ) കിട്ടിയതാണ് അന്നു വരെ ജീവിതത്തിലെ വലിയ സംഭവം എന്ന് പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു ഇദ്ദേഹം.

പഠനത്തിൽ വളരെ ആവറേജ് ആയിരുന്നു സുന്ദർ പിച്ചൈ. പലരും നിനക്ക് ഒന്നിനും പറ്റില്ല എന്ന് പറഞ്ഞ് കളിയാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു പിച്ചൈയ്ക്ക് , IIT ഗരഖ്പൂർ – ൽ അഡ്മിഷൻ കിട്ടിയത് ആയിരുന്നു സുന്ദർ പിച്ചൈയുടെ ജീവിതത്തിലെ വലിയ ടേണിങ്ങ് പോയിന്റ്.
ഈ പഠനകാലത്ത് ആണ് സുഹൃത്ത് ആയിരുന്ന രാജസ്ഥാനി യുവതി അഞ്ചലിയുമായി പ്രണയത്തിലാവുന്നത്.

IIT പ0നം കഴിഞ്ഞ് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലേക്ക് MS പഠിക്കുവാൻ അവസരം ലഭിക്കുന്നത് ഈ സമയങ്ങളിലും ദാരിദ്രത്തിന് ഒരു കുറവും ഇല്ലായിരുന്നു.അതു കൊണ്ട് തന്നെ കടം വാങ്ങിയാണ് വിമാന ടിക്കറ്റ് എട്ത്ത് അമേരിക്കയിൽ കാലുകുത്തുന്നത്. അന്നത്തെ കാലത്ത് ISD ചിലവേറായത് കൊണ്ട് മാസങ്ങളോളം വീട്ടിലേക്കോ പ്രണയിനിയോടെ സംസാരിക്കാറില്ലായിരുന്നുവത്രെ. വേറെ വരുമാനം ഇല്ലായിരുന്ന കാലമായിരുന്നു അപ്പോൾ പഠനവും താമസവും ഭക്ഷണവും യുണിവേഴ്സിറ്റി വകയായിരുന്നു.

അങ്ങിനെ പഠനശേഷം മെക്കൻസി എന്ന കമ്പനിയിൽ നല്ല ഒരു ജോലി ലഭിക്കുന്നു.
ജോലിയും വരുമാനവും ആയതിന് ശേഷം അഞ്ചലിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു.

ഏകദേശം ഈ സമയങ്ങളിൽ ഗൂഗിൾ എന്ന കമ്പനിയുടെ ആരംഭ ഘങ്ങളായിരുന്നു. അതായത് ഗൂഗിൾ യു ടൂബിനെ എറ്റടുക്കുന്നത് പോലും 2002-ലാണ് എന്നോർക്കുക.
വളർന്ന് കൊണ്ടിരിക്കുന്ന ഈ ഗൂഗിൾ കമ്പിനിയിൽ നിന്നും ഓഫർ ലഭിക്കുകയും
ഗൂഗിളിലേക്ക് ജോലിക്ക് ശ്രമിക്കുന്നതിന് ഭാര്യ അഞ്ചലിയുടെ ഉപദേശം ഉണ്ടാവുകയും അങ്ങിനെ സുന്ദർ പിച്ചൈക്കും ഭാര്യക്കും ഗൂഗിളിൽ ജോലി ലഭിക്കുകയും ചെയ്തു.

ഇൻറർനെറ്റിൽ മൈക്രോസോഫ്റ്റിന്റെയും യാഹു വിന്റെയും ബ്രൗസർ മാത്രം ഉള്ള സമയത്ത് ഗൂഗിൾ ക്രോം എന്ന ആശയവുമായി സുന്ദർ പിച്ചൈ അന്നത്തെ CEO – യെ സമീപിച്ചു, പക്ഷേ അത് അദ്ദേഹം തിരസ്ക്കരിച്ചു.

എന്നാൽ സുന്ദർ പിച്ചൈ നിരാശപ്പെടാതെ ഗൂഗിൾ സ്ഥാപകരിൽ ഒരാളായ ലാറി പേജ് – നടുത്ത് തന്റെ ആശയം അവതരിപ്പിക്കുകയും ചെയ്തു .പക്ഷേ അത് തന്റെ ആശയത്തിന് അനുമതി മാത്രമല്ല അതിനുള്ള പണവും സങ്കേതിക വിദ്യകളും നൽകി ഗൂഗിൾ ക്രോം ഡവലപ്പ് ചെയ്യുവാനുള്ള അനുവാദം ലാറി പേജ് കൊടുക്കുകയും ചെയ്തു.

സുന്ദർ പിച്ചൈ യുടെ കണക്കുകൂട്ടലുകൾ പിഴച്ചിരുന്നില്ല ഗൂഗിൾ ക്രോം അവിശ്വസിനിയമായ വിജയമാണ് കൈവരിച്ചിരുന്നത്.

തുടർന്ന് ഗൂഗിളിന്റെ ടൂൾബാർ, ഡെസ്ക്ടോപ്പ് സെർച്ച്, ഗൂഗിൾ ഗിയർ തുടങ്ങീ ആൻഡ്രോയ്ഡ് വരെയുള്ള ഉൽപന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. ഗൂഗിൾ ക്രോം ബുക്ക്, ഗൂഗിൾ ക്രോം ഒ.എസ്. എന്നിവയും 2010 – ൽവെബ്എം പദ്ധതിയും അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 2013-ൽ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വിഭാഗം തലവനായി. 2014-ൽ ഗൂഗിൾ ഉൽപന്നങ്ങളുടെ മേൽനോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു. ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ ആയാണു അമേരിക്കൻ മാദ്ധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്

ഈ ഗൂഗിൾ ക്രോം ,.മുതൽ ആൻഡ്രോയിഡ് വരെയുള്ള സംഭവങ്ങൾ ആണ് സുന്ദർ പിച്ചൈയുടെ കാര്യത്തിൽ ഗൂഗിൾ തീരുമാനമാക്കിയത്.
ഈ സമയങ്ങളിൽ ബിൽ ഗേറ്റ്സ് തുടങ്ങിയ വമ്പൻ സ്രാവുകൾ പിച്ചൈയെ നോട്ടമിട്ടു തുടങ്ങിയിരുന്നു. വൻ ഓഫറുകളാണ് അവർക്ക് വേണ്ടി ജോലി ചെയ്യുന്നതിന് അവർ നൽകിയിരുന്നത്.
പക്ഷേ തന്നെ താനാക്കിയ ഗൂഗിൾ വിട്ട് പോവാൻ പിച്ചൈ തയ്യാറായിരുന്നില്ല.

പിന്നീട് ലാറി പേജ് 2015 ഓഗസ്റ്റ് 10-ന് സുന്ദർ പിച്ചൈയെ തന്റെ കമ്പനി ( ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ)CEO ആയി നിയമിക്കുകയും ചെയ്യുന്നു.

അമേരിക്കൻ ജനതക്ക് കുറച്ചെങ്കിലും CEO ആകുന്നതിന് മുമ്പ് തന്നെ പിച്ചൈ യെ അറിയാമായിരുന്നു. പക്ഷേ ഇന്ത്യക്കാരനായിട്ട് പോലും ഞാനും നിങ്ങളും അടങ്ങിയ ഈ ലോകം സുന്ദർ പിച്ചൈയെ അറിയുന്നത് ഗൂഗിൾ CEO ആയതിന് ശേഷം മാത്രമാണ്.

. അമേരിക്കയിലെ പത്രങ്ങളും മറ്റും ഇദേഹം പഠിച്ച സ്ക്കൂളുകളിലും നാട്ടിലും.. ഗരഖ്പൂർ കോളേജ് അധ്യാപകൻ മാർ ഇവരോടെല്ലാം ഇദ്ദേഹത്തെ കുറിച്ച് അഭിമുഖം നടത്തിയെങ്കിലും അവർക്കൊന്നും വലിയ ഓർമപ്പോലും ഉണ്ടായിരുന്നില്ലത്രെ കാരണം പിച്ചൈയെ കുറിച്ച് പഠനത്തിലാണങ്കിലും മറ്റു ആക്ടിവിറ്റികളിലും ഓർമ്മിക്കത്തക്കവണ്ണം ഒന്നും ഉണ്ടായിരുന്നില്ല അല്ലങ്കിൽ പിച്ചൈ വലിയ പ്രതീക്ഷയുള്ള ആൾ ഒന്നും ആയിരിന്നില്ല എന്നതായിരുന്നു അവരുടെ ഭാഷ്യം ,പക്ഷേ ഇന്ന് വാർഷിക വരുമാനം 1500 കോടി ഇന്ത്യൻ രൂപ കൈപറ്റുന്ന ഒരാളായി മാറി നമ്മുടെ അയൽ വാസിയായ സുന്ദർ പിച്ചൈ ..

നമ്മുക്ക് അഭിമാനിക്കാം നമ്മുടെ രാജ്യക്കാരൻ നമ്മുടെ അയൽ നാട്ടുകാരൻ എന്നതിൽ …,,,,

ജനിക്കുമ്പോൾ നമ്മൾ ദരിദ്രൻ ആയിരിക്കാം അത് നമ്മുടെ തെറ്റല്ല ..പക്ഷേ മരിക്കുമ്പോൾ നമ്മൾ ദരിദ്രൻ ആണങ്കിൽ അത് നമ്മുടെ മാത്രം തെറ്റ് ..
അത് സമ്പത്തിന്‌ കാര്യത്തിലാണെങ്കിലും അറിവിന്റെ കാര്യത്തിലാണെങ്കിലും ………………നന്ദി……………

കടപ്പാട് :- ഒരു വീഡിയോ വിവർത്തനം

https://www.facebook.com/groups/416238708555189/permalink/1251668788345506/

shortlink

Related Articles

Post Your Comments


Back to top button