Latest NewsInternational

വംശീയ വിദ്വേഷ പരാമര്‍ശം നടത്തി ട്രംപ്; കടന്നാക്രമണം ഡെമോക്രാറ്റിക് നേതാവിനെതിരെ

ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ ചെയര്‍മാനും ഡെമോക്രാറ്റിക് നേതാവുമായ എലിജ കമ്മിങ്‌സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കമ്മിങ്‌സിനെ തെമ്മാടി എന്ന് വിളിച്ച ട്രംപ്, അദ്ദേഹം പ്രതിനിധീകരിക്കുന്ന ബോള്‍ട്ടിമോര്‍ ജില്ല അമേരിക്കയിലെ ഏറ്റവും മോശം സ്ഥലമാണെന്നും വിമര്‍ശിച്ചു.

ട്വിറ്ററിലൂടെയാണ് എലിജ കമ്മിങ്‌സിനെ ട്രംപ് കടന്നാക്രമിച്ചത്. അതിര്‍ത്തി സംരക്ഷിക്കുന്നവര്‍ക്ക് നേരെ കമ്മിങ്‌സ് ആക്രോശിച്ചു എന്നാരോപിച്ചായിരുന്നു ട്രംപിന്റെ ട്വീറ്റ്. കമ്മിങ്‌സ് തെമ്മാടിയാണെന്നും കമ്മിങ്‌സ് പ്രതിനിധീകരിക്കുന്ന ബോള്‍ട്ടിമോര്‍ ജില്ല അമേരിക്കയിലെ ഏറ്റവും മോശം പ്രദേശമാണെന്നും അപകടം നിറഞ്ഞതാണെന്നും ട്രംപ് വിമര്‍ശിച്ചു. ട്രംപിന്റേത് വംശീയ വിദ്വേഷ പരാമര്‍ശമാണെന്ന് ഡെമോക്രാറ്റിക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പ്രതികരിച്ചു.

എല്ലാ ദിവസവും അയല്‍ക്കാരുമായി സംവദിക്കാറുണ്ടെന്ന് എലിജ കമ്മിങ്‌സും പ്രതികരിച്ചു. ഭരണനിര്‍ഹണ സമിതിയുടെ മേല്‍നോട്ടം വഹിക്കേണ്ടത് തന്റെ ഭരണഘടനാപരമായ കടമയാണെന്നും വോട്ടര്‍മാര്‍ക്ക് വേണ്ടി പോരാടേണ്ടത് ധാര്‍മ്മിക കടമയാണെന്നും കമ്മിങ്‌സ് ട്വീറ്റ് ചെയ്തു. തെക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരണം എന്ന കമ്മിങ്‌സ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതികരണമാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

ബോള്‍ട്ടിമോറിന് വേണ്ടി അനുവദിക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്ന് അന്വേഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയില്‍ ഏറ്റവും അധികം കറുത്തവര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ബോള്‍ട്ടിമോര്‍. ട്രംപിന്റേത് വംശീയ വിദ്വേഷ പരാമര്‍ശമാണെന്ന് ഡെമോക്രാറ്റിക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button