Latest NewsIndia

കൊലക്കേസില്‍ ആരോപണവിധേയനായ ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം കനാലില്‍

കൊല്‍ക്കത്ത•45 കാരനായ ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തി. പശ്ചിമ ബംഗാളില്‍ ഹൂഗ്ലി ജില്ലയിലെ ഗോഘട്ടിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആരോപണമുയര്‍ന്നതിന് പിന്നാലെ ഇയാളെ കാണാതായിരുന്നു.

ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട കാശിനാഥ് ഘോഷിന്റെ ശരീരത്തിന്റെ മുറിവുകളുടെ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ഗോഘട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ്ജ് സമീര്‍ ഡേ പറഞ്ഞു.

കാശിനാഥ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹത്തെ തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയതാണെന്നും ബി.ജെ.പി പ്രാദേശിക നേതാവ് ബിമന്‍ ഘോഷ് ആരോപിച്ചു. അതേസമയം, തൃണമൂല്‍ ജില്ലാ പ്രസിഡന്റ് ദിലിപ് യാദവ് ആരോപണം നിഷേധിച്ചു.

തൃണമൂല്‍ പ്രവര്‍ത്തകനായ ലാല്‍ചന്ദ് ബാഗ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഘോഷ് പ്രതിയായാത്. ജൂലായ് 22 നാണ് ബാഗിനെ നകുന്ദയില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

Tags

Post Your Comments


Back to top button
Close
Close