Latest NewsIndia

മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ സഘം വെടിവച്ച് കൊലപ്പെടുത്തി

പാറ്റ്ന: മാധ്യമപ്രവർത്തകനെ വെടിവച്ച് കൊലപ്പെടുത്തി. ബീഹാറിലെ മധുബാനിയിൽ പാൻദോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർസോപാഹി ബസാറിൽ പ്രദീപ് മണ്ഡൽ എന്ന 36കാരനാണ് കൊല്ലപ്പെട്ടത്. ഹിന്ദി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപ്പത്രമായ ദൈനിക് ജാഗരണിന്റെ മധുബാനി ലേഖകനായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്ന ആക്രമണം. ബൈക്കിലെത്തിയ സുശിൽ ഷാ, അശോക് കമ്മത്ത് എന്നിവരാണ് വെടിയുതിർത്തത്. വയറിൽ വെടിയേറ്റ് ചികിത്സയിലിരുന്ന പ്രദീപ് ഇന്നാണ് മരിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള അഅന്വേഷണം പോലീസ് ആരംഭിച്ചതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button