Latest NewsIndia

മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊലപ്പെടുത്തി

അമേഠി: മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊലപ്പെടുത്തി. ഗോദിയൻ കാ പുർവ ഗ്രാമത്തിലെ തന്റെ വസതിയിൽ കരസേനയിൽ നിന്ന് ക്യാപ്റ്റനായി വിരമിച്ച 65 കാരനായ അമാനുള്ളയാണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്.

ഭാര്യ അമീനയ്ക്ക് ഒപ്പം വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ഇദ്ദേഹം ആളനക്കം കേട്ടാണ് ഉണർന്നത്. മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞ ഉടൻ അയൽവാസികളെ വിളിച്ചുണർത്താൻ അമാനുള്ള ശ്രമിച്ചപ്പോൾ മോഷ്ടാക്കൾ വടിയും മറ്റ് ആുധങ്ങളുമായി ഇദ്ദേഹത്തെ ആക്രമിക്കുകയും സാധനങ്ങൾ മോഷ്ടിച്ച ശേഷം അക്രമികൾ കടന്നു കളയുകയുമായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമാനുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അന്വേഷണം ആരംഭിച്ചതായും ഐപിസി സെക്ഷൻ 302പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും യുപി പൊലീസ് ഇൻസ്‌പെക്ടർ പ്രഹ്ലാദ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button