KeralaNews

കിണറ്റിനുള്ളിൽ ബൈക്ക് ഷോറൂം; അമ്പരപ്പ് മാറാതെ സ്ഥലവാസികൾ

തെന്മല: കിണറ്റിനുള്ളിൽ ബൈക്ക് ഷോറൂം എന്നു പറഞ്ഞാൽ അതിശയമില്ല. വെള്ളം വറ്റിത്തുടങ്ങിയ കിണറ്റിൽ നിന്ന് ഉടമ കണ്ടെത്തിയത് എട്ടു ബൈക്കുകളാണ്. ചെങ്കോട്ട പെരിയപിള്ളൈയിലാണ് സംഭവം.

തെങ്ങിൻ തോട്ടം നനയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന കിണറ്റിനുള്ളിലായിരുന്നു ബൈക്ക് ശേഖരം. കിണറ്റിൽ ബൈക്കുകൾ കണ്ടെയുടൻ തന്നെ ഉടമ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് പിന്നീട് ബൈക്കുകൾ കരയ്ക്കു കയറ്റിയത്. ഇത്രയും ബൈക്കുകൾ കിണറ്റിൽ എങ്ങനെയെത്തിയെന്ന അമ്പരപ്പിലാണ് സ്ഥലവാസികൾ‌. 200 മീറ്റർ അകലെയുള്ള തോട്ടം നനയ്ക്കുന്നതിനായി എന്നും കിണറ്റിൽ നിന്ന് വെള്ളം എടുക്കാറുണ്ട്. എന്നാൽ അടുത്തിടെ വെളളം തീരെ കുറഞ്ഞതോടെയാണ് ഉടമ കിണർ പരിശോധിക്കാനെത്തിയത്

ഏറെ പഴക്കമില്ലാത്തെ ബൈക്കുകളുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗപ്പെടുത്തി ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button