KeralaLatest News

വെള്ളം വറ്റിയപ്പോൾ കിണറ്റിനുള്ളിൽ തെളിഞ്ഞു വന്നത് എട്ട് ബൈക്കുകൾ ; അമ്പരന്ന് ഉടമ

കൊല്ലം: കിണറ്റിലെ വെള്ളം വറ്റിയപ്പോൾ തെളിഞ്ഞു വന്നത് എട്ട് ബൈക്കുകൾ. അമ്പരപ്പ് മാറാതെ ഉടമ.ഏറെപ്പഴക്കമില്ലാത്ത ബൈക്കുകളാണ് കണ്ടെത്തിയത്. ചെങ്കോട്ട പെരിയപിളൈള വളസിയിലാണ് സംഭവം.തെങ്ങിന്‍തോട്ടം നനയ്ക്കാനാണ് ഈ കിണറ്റിലെ വെള്ളം ഉരുപയോഗിച്ചിരുന്നത്.

റോഡരികിലുളള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തോട്ടം. എന്നും കിണറ്റില്‍ നിന്ന് വെളളം എടുക്കാറുണ്ട്. അടുത്തിടെ വെളളം തീരെ കുറഞ്ഞതോടെയാണ് ഉടമ കിണര്‍ പരിശോധിച്ചത്.ബൈക്കുകള്‍ കണ്ടതോടെ ഉടന്‍ ചെങ്കോട്ട പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ബൈക്കുകള്‍ കരയ്ക്ക് കയറ്റി. ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ നമ്പർ ഉപയോഗിച്ച്‌ ഉടമകളെ കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button