Latest NewsCricket

ഉത്തേജക മരുന്നിന്റെ സാന്നിദ്യം; ഇന്ത്യൻ കൗമാര താരത്തിന് ബി.സി.സി.ഐയുടെ വിലക്ക്

മുംബൈ: ഉത്തേജക മരുന്നിന്റെ സാന്നിദ്യം തിരിച്ചറിഞ്ഞതിനാൽ ഇന്ത്യൻ കൗമാര താരം പൃഥ്വി ഷായ്ക്ക് ബി.സി.സി.ഐയുടെ വിലക്ക്. ഡോപ്പിങ് നിയമലംഘനത്തിന്റെ പേരിലാണ് വിലക്ക്. കഫ് സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന നിരോധിത വസ്തുവിന്റെ സാന്നിധ്യമാണ് പൃഥ്വി ഷായിൽ കണ്ടെത്തിയത്. അതേസമയം ഷായുടെ വിശദീകരണം തൃപ്തികരമാണെന്നും പ്രകടനം മെച്ചപ്പെടുത്താനായിട്ടല്ല ടെര്‍ബുട്ടാലൈന്‍ ഉപയോഗിച്ചതെന്നും ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2019 നവംബര്‍ 15 വരെയാണ് ഷായുടെ വിലക്ക്. അടുത്തിടെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഷായെ തിരഞ്ഞെടുത്തിരുന്നില്ല. ഈ വര്‍ഷം ഫെബ്രുവരി 22-ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഷാ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധിച്ചതിലാണ് നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരകളും താരത്തിന് നഷ്ടമാകും. ചുമയ്ക്കായി മരുന്ന് കഴിച്ചിരുന്നുവെന്നും അബന്ധത്തില്‍ സംഭവിച്ചതാണ് ഇക്കാര്യമെന്നുമാണ് ഷാ നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button