Latest NewsInternational

ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ബ​സ് ത​ക​ര്‍​ന്നു; സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 32 പേ​ര്‍ മ​രി​ച്ചു

ഹെ​റാ​ത്ത് : കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ബ​സ് ത​ക​ര്‍​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 32 പേ​ര്‍ മ​രി​ച്ചു.സം​ഭ​വ​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ണ്ഡ​ഹാ​റി​ല്‍​നി​ന്നും ഹെ​റാ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് സ്ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്നതെന്ന് ഫ​റ പ്ര​വി​ശ്യ​യി​ലെ പോ​ലീ​സ് വ​ക്താ​വ് മൊ​ഹി​ബു​ള്ള മൊ​ഹി​ബ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബി​ല്‍ ബ​സ് ക​യ​റി​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button