UAEGulf

യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു

അബുദാബി : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഫുട്ബോൾ താരവും മലപ്പുറം ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പ് സ്വദേശിയുമായ ഉണ്ണീൻകുട്ടി (39) ആണ് മരിച്ചത്. ഔദ്യോഗിക ആവശ്യത്തിന് അബുദാബിയിലേക്ക് വരുന്നതിനിടെ മഫ്റഖിൽവച്ച് റിക്കവറി വാഹനത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉണ്ണീൻകുട്ടിയെ മഫ്റഖ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കും.

വർഷങ്ങളോളം ജിദ്ദയിലും റിയാദിലുമായി സിതാസ് സമിൻ ടെക്നോളജി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉണ്ണീൻകുട്ടി സ്ഥാപനത്തിന്‍റെ ദുബായ് ശാഖയിലെത്തിയിട്ട് ഒരു വർഷമായി. അയിനിക്കുന്നൻ അലവിക്കുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ : അനീസ മക്കൾ: മുഹമ്മദ് മിഷാല്‍, ഫാത്തിമ കന്‍സ.

shortlink

Related Articles

Post Your Comments

Related Articles


Back to top button