Latest NewsInternationalGulf

ഭീകരാക്രമണങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം 51 പേർക്കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സന : യെമനിലെ ഏദനിൽ ഹൂതി തീവ്രവാദികൾ നടത്തിയ രണ്ടു ഭീകരാക്രമണങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം 51 പേർക്കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നു രാവിലെയായിരുന്നു ആക്രമണങ്ങളെന്നു വിവിധ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സൈനിക ക്യാമ്പിൽ ബിരുദ ചടങ്ങ് നടക്കുന്നതിനിടെയാണ് ആദ്യ ആക്രമണമുണ്ടായത്. ബ്രിഗേഡിയർ മുനീർ അൽ യാഫിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം സ്ഫോടക വസ്തുക്കളടങ്ങുന്ന ഡ്രോണുകൾ ക്യാംപിന് നേരെ പ്രയോഗിച്ചുവെന്നും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടുവെന്നുമാണ് ഹൂതി ടെലിവിഷനായ അൽ മസിറയുടെ റിപ്പോർട്ട്.

ഏദനിലെ ഷെയ്ഖ് ഉസ്മാൻ ഡിസ്ട്രിക്ടിലെ പൊലീസ് സ്റ്റേഷനിലുണ്ടായ കാർബോംബ് സ്ഫോടനമാണ് രണ്ടാമത്തെ ആക്രമണം. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close