Latest NewsIndia

ഞാൻ കളിക്കുന്നത് രാജ്യത്തിന് കൂടെ വേണ്ടിയാണെന്ന് രോഹിത്; ട്വീറ്റിന് പിന്നിലെ രഹസ്യം തേടി ആരാധകർ

ന്യൂഡൽഹി: ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല, രാജ്യത്തിനു വേണ്ടിക്കൂടിയാണെന്ന് രോഹിത് ശർമ്മ. താരം ഇന്നലെ ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും എഴുതിയ ഈ വാചകത്തിന് പിന്നാലെയാണ് ഇപ്പോൾ ആരാധകർ. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി രോഹിത്തിന് അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു ട്വീറ്റ്. ഗാലറിയിലെ ആരാധകർക്കു നടുവിലൂടെ ബാറ്റിങ്ങിന് പൂർണ സജ്ജനായി കളത്തിലേക്ക് വരുന്ന ചിത്രത്തിനൊപ്പമാണ് താരം ഈ വാചകം കുറിച്ചിരിക്കുന്നത്.

വെസ്റ്റിൻഡീസിനെതിരായ പരമ്പര കളിക്കാൻ ചൊവ്വാഴ്ച യുഎസിലേക്കു പുറപ്പെട്ട ഇന്ത്യൻ ടീം അവിടെയെത്തിക്കഴിഞ്ഞ ശേഷമാണ് രോഹിത്തിന്റെ ട്വീറ്റ് എന്നാണ് സൂചന. അതേസമയം, രോഹിത്തും കോഹ്‌ലിയും തമ്മിൽ ഉണ്ടെന്നു പറയപ്പെടുന്ന പിണക്കം തീർക്കാൻ ബിസിസിഐ ഇടപെടുമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌റി യുഎസിലെത്തി രോഹിത്തിനെയും കോഹ്ലിയെയും കാണുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button