Latest NewsIndia

ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ

ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്‌ത്‌ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതിനെ സൂചിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം അവള്‍ക്ക് വിശുദ്ധി നഷ്ടമായി എന്ന പ്രയോഗമാണ് തരൂർ ഉപയോഗിച്ചത്. ഇതാണ് വിവാദമായിരിക്കുന്നത്. ഉന്നാവിന്റെ മകളുടെ ക്ഷേമത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിച്ചേ മതിയാകൂ. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് അവളുടെ വിശുദ്ധി നഷ്ടമായി,അവളുടെ രക്ഷിതാക്കളും ബന്ധുക്കളും അഭിഭാഷകനും ഇപ്പോഴും അവളുടെ ജീവനും അന്തസിനും വേണ്ടി പോരാടി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനു ചെയ്യാനാവുന്ന എല്ലാ സഹായങ്ങളും മികച്ച ചികിത്സാ സൗകര്യവും അവള്‍ അര്‍ഹിക്കുണ്ടെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

ഇതോടെ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി. വിശുദ്ധി നഷ്ടപ്പെട്ടു എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തെ കുറിച്ചുള്ള നമ്മുടെ മിഥ്യാധാരണകള്‍ക്ക് അന്ത്യമായെന്നാണ്. വീട് സുരക്ഷിതവും സ്‌നേഹം പകരുന്ന ഇടവുമാണെന്നതു പോലെ ലോകവും അങ്ങനെയാണെന്നാണ് ഒരു കുട്ടി വിശ്വസിക്കുന്നത്. എന്നാൽ അവള്‍ അടിച്ചൊതുക്കപ്പെടുകയും കയ്യേറ്റം ചെയ്യപ്പെടുടുകയും ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു. അവള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു. അവള്‍ ആളുകളെ ഭയപ്പെടുന്നു. അവളുടെ വിശുദ്ധി അവള്‍ക്ക് നഷ്ടമാകുന്നു എന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് തരൂർ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button