UAEOman

200 കിലോ മീറ്റര്‍ വേഗതയില്‍ പാഞ്ഞ് എസ്.യു.വി;  ഒമാന്‍ പോലീസ് പുറത്തുവിട്ട വീഡിയോ വൈറലാകുന്നു

ദുബായ്: 200 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഒരു എസ്.യു.വിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 8 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ വാഹനത്തിന്റെ മീറ്റര്‍ റീഡിംഗ് വ്യക്തമായി കാണാന്‍ സാധിക്കും.

സംഭവത്തെ തുടര്‍ന്ന് അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിന് വാഹനത്തിന്റെ ഡ്രെവറെ ബാഡിയ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കൊഴിഞ്ഞ ഹൈവേയിലൂടെ 200 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഡ്രൈവര്‍ തന്നെയാണ് ചിത്രീകരിച്ചതെന്ന് കരുതുന്നു. ഏകദേശം 26,000 പേരാണ് ഒമാന്‍ പോലീസിന്റെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button