ErnakulamKeralaNattuvarthaLatest NewsNews

അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു : അച്ഛനും മകനും പരിക്ക്

മാമംഗലം സ്വദേശി സുബ്രഹ്മണ്യം മകൻ വിവേക് എന്നിവരാണ് അപകടത്തിൽപ്പെട്ടത്

കൊച്ചി: അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. പത്രവിതരണക്കാരായ അച്ഛനും മകനുമാണ് പരിക്കേറ്റത്. മാമംഗലം സ്വദേശി സുബ്രഹ്മണ്യം മകൻ വിവേക് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

എറണാകുളം പാലാരിവട്ടം ജംഗ്ഷനിലാണ് അപകടം നടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് വഴിയോരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം എതിർദിശയിലേക്ക് പോകാനെത്തിയ സ്കൂട്ടറിനെയും കാർ ഇടിക്കുകയായിരുന്നു.

Read Also : സ്‌കൂൾ വാഹനങ്ങളിൽ അറ്റന്റർമാരുടെ ഉത്തരവാദിത്തങ്ങൾ: വിശദീകരണ കുറിപ്പുമായി മോട്ടോർ വാഹന വകുപ്പ്

സംഭവത്തിൽ കാർ ഓടിച്ചിരുന്ന 18 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ‍യാൾക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വധശ്രമത്തിനും ലൈസൻസില്ലാതെ വാഹനമോടിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button