KeralaLatest News

മുഖ്യമന്ത്രി തന്നെ ദ്രോഹിച്ചിട്ടില്ലെന്ന് ജേക്കബ്‌ തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ദ്രോഹിച്ചിട്ടില്ലെന്നും അന്നത്തെ ചീഫ്‌ സെക്രട്ടറിയാണ് വേട്ടയാടിയതെന്നും വ്യക്തമാക്കി ഡി.ജി.പി ജേക്കബ്‌ തോമസ്. സസ്‌പെന്‍ഷന്‍ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നെഗറ്റീവ് നിലപാടുണ്ടെന്ന് കരുതുന്നില്ല. ഓരോ സസ്‌പെന്‍ഷനും കാരണം കാണിക്കല്‍ നോട്ടീസും ബുള്ളറ്റ് പോലെയാണ് നെഞ്ചില്‍ തുളഞ്ഞുകയറിയത്. ഓഖി ചുഴലിക്കാറ്റില്‍ മരിച്ചത് തന്റെ ബന്ധുക്കളല്ല. പക്ഷെ അവര്‍ക്കുവേണ്ടി സംസാരിച്ചതിനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാഥമികാന്വേഷണം നടത്താതെയും ഫോണില്‍ കൂടി പോലും തന്റെ ഭാഗം കേള്‍ക്കാതെയുമായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സില്‍ നിന്നുമാറ്റി ഐ.എം.ജിയില്‍ നിയമിച്ചിട്ടും മുഖ്യമന്ത്രിയോട് നീരസമുണ്ടായിരുന്നില്ല. അഴിമതിക്കെതിരായിരുന്നു തന്റെ പോരാട്ടം. നിലപാടുകളില്‍ ഉറച്ച്‌ പോരാട്ടം തുടരുമെന്നും ജേക്കബ് തോമസ് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button