Latest NewsCarsAutomobile

വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് മാരുതി സുസുക്കി : ഈ മോഡൽ കാറുകൾ വാങ്ങാൻ ആള് കുറയുന്നു

ന്യൂ ഡൽഹി : ആഭ്യന്തര വാഹന വില്‍പ്പനയില്‍ കനത്ത ഇടിവ് നേരിട്ട് രാജ്യത്തെ റ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 36.2 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനിക്കുണ്ടായത്. 57, 512 യൂണിറ്റായിരുന്നു കോംപാക്ട് വിഭാഗത്തിലെ സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്നിസ്, സെലേറിയോ തുടങ്ങിയ കാറുകളുടെ വിൽപ്പന. 22.7 ശതമാനം ഇടിവുണ്ടായി. ചെറുകാറുകളായ ആള്‍ട്ടോ, പഴയ മോഡല്‍ വാഗണ്‍ ആര്‍ എന്നിവയുടെ 11,577 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. വില്‍പ്പനയില്‍ 69.3 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ നേട്ടമുണ്ടായി. സിയാസിന്‍റെ വില്‍പ്പന 2,397 യൂണിറ്റായി ഉയര്‍ന്നു.മുന്‍ വര്‍ഷം ജൂണ്‍ മാസത്തില്‍ 48 സിയാസുകള്‍ മാത്രമാണ് ഇന്ത്യയിൽ വിറ്റിരുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close