KeralaLatest News

360 ഡിഗ്രി വണ്ടി കറക്കിയ ജെ.സി.ബി ഡ്രൈവറെ എം.എൽ.എ കറക്കി; ഡ്രൈവറെ അറസ്റ്റ് ചെയ്യണം;-കെ.ബി ഗണേശ് കുമാർ

കൊല്ലം: 360 ഡിഗ്രി വണ്ടി കറക്കിയ ജെ.സി.ബി ഡ്രൈവറുടെ പരാക്രമം കണ്ടുകൊണ്ടുവന്ന കെ.ബി. ഗണേശ് കുമാർ എം.എൽ.എ നടപടിക്ക് ശുപാർശ ചെയ്‌തു.

മലയോര ഹൈവേ വർക്ക് ചെയ്ത് കൊണ്ടിരിക്കുന്ന ജെ.സി.ബി ഡ്രൈവറാണ് വണ്ടി കറക്കിയുള്ള പരാക്രമം കാട്ടിയത്. ജെ.സി.ബി ഡ്രൈവര്‍ അപകടകരമായ രീതിയിൽ 360 ഡിഗ്രി വണ്ടി കറക്കിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ‍ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ഉന്നയിച്ച്‌ ഗണേശ് കുമാർ പൊലീസിനെ ബന്ധപ്പെടുകയും ചെയ്‌തു.

ഗണേശ് കുമാർ കണ്ട കാഴ്ച അപകടരമാണെന്നും ഈ കാഴ്ച കണ്ടുകൊണ്ട് ഒരു എം.എൽ.എ വെറുതേ പോകാൻ പാടില്ലെന്നും ഗണേശ് കുമാർ പറയുന്നുണ്ട്. നിന്റെ ജോലി പോയെടാ, പൊലീസ് വരട്ടെ, നീ ജയിലിലാകും എന്ന് ഡ്രൈവറോട് കയർക്കുന്നുമുണ്ട്. പൊലീസ് വന്നതിനു ശേഷം മാത്രമേ സാർ പോകാവൂ എന്ന് നാട്ടുകാർ ഗണേശ് കുമാറിനോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കേൾക്കാം.

https://www.facebook.com/1685036214938675/videos/485741532242728/

shortlink

Related Articles

Post Your Comments

Related Articles


Back to top button