Latest NewsIndia

കാശ്മീരില്‍ എല്ലാ സജ്ജീകരണവും തയ്യാറാക്കി ഇന്ത്യ, അതിര്‍ത്തിയില്‍ സര്‍പ്രൈസ് ആക്ഷൻ രൂപകൽപ്പന ചെയ്‌ത്‌ മോദിയും അമിത് ഷായും

ന്യൂഡല്‍ഹി: കാശ്മീരില്‍ എല്ലാ സജ്ജീകരണവും തയ്യാറാക്കി ഏതു രീതിയിലുള്ള ഓപ്പറേഷനും നേരിടാനൊരുങ്ങി ഇന്ത്യ. 10000 കമ്പനി സൈന്യത്തെ വിന്യസിച്ച് ആഴ്ചയ്ക്കകം 25,000 കമ്പനി സൈന്യത്തെ കൂടി താഴ്‌വരയില്‍ വിന്യസിച്ചു. ഇതോടുകൂടി നരേന്ദ്ര മോദിയും, അമിത് ഷായും രൂപ കൽപ്പന ചെയ്ത സര്‍പ്രൈസ് ആക്ഷന് ഇന്ത്യ തയ്യാറായി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ കാശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് സൈനിക വിന്യാസമെന്നതും ഏറെ ശ്രദ്ധേയമാണ്. വ്യോമസേനയുടെ സി-17 വലിയ വിമാനങ്ങളാണ് ഇപ്പോള്‍ സൈന്യത്തിനു സഹായത്തിന് എത്തിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കും. കശ്മീരില്‍ കൂടുതല്‍ സൈന്യത്തിന്റെ ആവശ്യമുണ്ടെന്ന് ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്റ്റര്‍ ജനറല്‍ ഡിബാങ് സിങ് വ്യക്തമാക്കിയിരുന്നു.

കാശ്മീരില്‍ തീവ്രവാദി ആക്രമണത്തിനായി പാക് ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടിക്കാണ് ഇത്രയധികം സൈന്യത്തെ വിന്യസിച്ചതെന്നാണു റിപ്പോര്‍ട്ട്. പാക് അതിര്‍ത്തി കടന്ന് ഭീകര ക്യാംപുകളെ ആക്രമിക്കാന്‍ പോലും പോലും ഇന്ത്യന്‍ സൈന്യം മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കശ്മീരിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യത്തിനു പൂര്‍ണ അധികാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നല്‍കിയിരിക്കുന്നത്.

നിലവില്‍ കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അമര്‍നാഥില്‍ വിന്യസിച്ചിരുന്ന ഒരു വിഭാഗം സൈന്യത്തെ കശ്മീരിലെ സുരക്ഷാ ചുമതലക്കായി പിന്‍വലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button