Latest NewsInternational

ആസിയാന്‍ ഉച്ചകോടിയ്ക്കിടെ പലയിടങ്ങളിൽ സ്‌ഫോടനം

ബാങ്കോക്ക്: ആസിയാന്‍ ഉച്ചകോടിയ്ക്കിടെ സ്‌ഫോടനം. ബാങ്കോക്ക് നഗരത്തിലാണ് സംഭവം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആസിയാനില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുന്‍പ് നഗരത്തിന്റെ വിവിധ മേഖലകളിലെ 9 സ്ഥലങ്ങളിലായാണ് സ്‌ഫോടനം ഉണ്ടായത്. 4 പേര്‍ക്ക് പരിക്കേറ്റു. 2 പേർ പിടിയിലായി. ഇവർ ഏറെക്കാലമായി കലാപം നടക്കുന്ന തെക്കന്‍ മേഖലയില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ടെന്നീസ് പന്തിന്റെ വലിപ്പത്തിലുള്ള ചെറുബോംബുകളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. അതേസമയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ആ സമയം വേദിയിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button