Latest NewsSports

വിൻഡീസിനെ 100 കടക്കാൻ അനുവദിക്കാതെ ഇന്ത്യ

ഫ്ലോ​റി​ഡ: ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രു​ടെ പ​ന്തു​ക​ള്‍​ക്ക് മു​ന്നി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കാതെ വെസ്റ്റ് ഇൻഡീസ്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് 96 റൺസ് ആണ് വിജയലക്ഷ്യം. 33 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട ക​രീ​ബി​യ​ന്‍ പ​ട​യ്ക്ക് പി​ന്നീ​ട് തി​രി​ച്ചു​വ​രാൻ കഴിഞ്ഞില്ല. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയ്ക്കുകയായിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ നവദീപ് സെയ്നി മൂന്നു വിക്കറ്റ് നേടി. ഭുവനേശ്വർ കുമാർ രണ്ടും, കൃനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി. സ്കോ​ര്‍ ബോ​ര്‍‌​ഡി​ല്‍ ഒ​രു റ​ണ്‍​സ് മാ​ത്ര​മു​ള്ള​പ്പോ​ള്‍ ജോ​ണ്‍ കാം​ബെ​ല്ലി​നെ പു​റ​ത്താ​ക്കി കൃ​ണാ​ല്‍ പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button