KeralaLatest News

‘കുറ്റകരമായ നരഹത്യയിലേക്ക് മാറും’- ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ജസ്റ്റിസ് കെമാല്‍ പാഷ. അപകട വാര്‍ത്ത താന്‍ സോഷ്യല്‍മീഡിയയിലൂടെയാണ് അറിഞ്ഞതെന്നും വാര്‍ത്തയെ വ്യക്തമായ കുറിച്ച് വ്യക്തമായി തനിക്ക് അറിവില്ലെന്നും കെമാല്‍ പാഷ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

അതേസമയം നിയമവശങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിക്കുകയുണ്ടായി. 304 എ വകുപ്പ് പ്രകാരമാണ് സാധാരണ ഇത്തരം കേസെടുക്കുക. ഇത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ അശ്രദ്ധമായി, മദ്യപിച്ച് ഒക്കെ വണ്ടി ഓടിച്ച് മരണമുണ്ടായാല്‍ അത് കുറ്റകരമായ നരഹത്യയിലേക്ക് മാറുമെന്നും ജാമ്യമൊന്നും ലഭിക്കുകയില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും സുഹൃത്താണ് വണ്ടിയോടിച്ചതെങ്കില്‍ അവരെ ഉടനെ അറസ്റ്റ് ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധമായും രക്തപരിശോധന നടത്താനുള്ള നടപടി പൊലീസ് സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടേയും മകനാണ് ബഷീര്‍. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. പഠനാവധിക്ക് ശേഷം ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്.

കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button