Latest NewsTechnology

ആ സന്ദേശം വിശ്വസിക്കരുത്; വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അധികൃതരുടെ നിർദേശമിങ്ങനെ

പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഉപയോക്താക്കള്‍ക്ക് 1000 ജിബി നല്‍കുമെന്ന തരത്തിലുള്ള ഒരു സന്ദേശമാണ് ഇപ്പോൾ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്നും ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനം ഇസെറ്റിനെ (ESET) ഉദ്ധരിച്ച്‌ ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ആദ്യം ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി അത് പരിശോധിയ്ക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1000 ജിബി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നുവെന്ന് തുടങ്ങുന്ന സന്ദേശത്തില്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സര്‍വേ പൂര്‍ത്തിയാക്കാനും ഒരു ചിത്രം വാട്സാപ്പില്‍ 30 പേര്‍ക്ക് അയച്ചു കൊടുക്കാനും ആവശ്യപ്പെടും. ഇത്തരത്തിൽ ചെയ്‌താൽ 1000 ജിബി ലഭിക്കുമെന്നാണ് സന്ദേശം. വാട്സാപ്പ്, എസ്.എം.എസ്, ഇമെയില്‍ ഉള്‍പ്പടെയുള്ള സേവനങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം വാഗ്ദാന സന്ദേശങ്ങളോട് വ്യക്തമായ സ്ഥിരീകരണമില്ലാതെ പ്രതികരിക്കരുതെന്നും ഈ സന്ദേശം ലഭിക്കുന്നവര്‍ ഒരിക്കലും ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും സൈബര്‍ സുരക്ഷാസ്ഥാപനമായ മക്‌അഫീയിലെ ഗാരി ഡേവിസ് വ്യക്തമാക്കുന്നു. ആര്‍ക്കും ഏത് നിമിഷവും ഈ സന്ദേശത്തിലെ ലിങ്ക് മാറ്റി പകരം മാല്‍വെയര്‍ അടങ്ങുന്ന ലിങ്കുകള്‍ നല്‍കി പ്രചരിപ്പിക്കാനാകുമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button