Latest NewsTechnology

വീണ്ടുമൊരു വമ്പൻ ഓഫര്‍ സെയിലുമായി ആമസോൺ

വീണ്ടുമൊരു വമ്പൻ ഓഫര്‍ സെയിലുമായി ആമസോൺ ഇന്ത്യ. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആമസോണ്‍ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടക്കും. പ്രൈം വരിക്കാര്‍ക്ക് ഓഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മുതല്‍ സെയില്‍ ലഭ്യമാകും. മൊബൈല്‍ ഫോണുകൾക്കും, ആക്‌സസറികൾക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ടും തെരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കുന്നതായിരിക്കും. ഇതനുസരിച്ച് ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ പകുതി വിലയ്ക്ക് ഈ ദിവസങ്ങളിൽ സ്വന്തമാക്കാം.

Also read : 15,000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ ഇവയാണ്

സ്മാര്‍ട് വാച്ച്, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 60 ശതമാനം വരെയും വില കുറവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതോടൊപ്പം തന്നെ ഡെബിറ്റ് കാര്‍ഡ് ഇഎംഐ, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകളും ലഭിക്കുന്നതായിരിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button