KeralaLatest News

പോലീസിന്റെ ഒത്തുകളി തുടരുന്നു; ശ്രീറാം വെങ്കിട്ടരാമന്‌ ഫൈവ് സ്റ്റാർ ചികിത്സ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‌ പോലീസ് ഒത്താശയോടെ ഫൈവ് സ്റ്റാർ ചികിത്സ. റിമാൻഡിലുള്ള ശ്രീറാം കഴിയുന്നത് സൂപ്പർ ഡീലക്‌സ് റൂമിലാണ്.

ശ്രീറാമിന് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്ന്‌ ഇന്നലെത്തന്നെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ വെങ്കിട്ടരാമന്റെ ആവശ്യങ്ങൾക്ക് പൂർണമായും വഴങ്ങിയിരിക്കുകയാണ് പോലീസ്.

ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്ന ആശുപത്രി മുറിയിൽ എസിയും, ടിവിയും തുടങ്ങി ഹൈ ഫൈ സംവിധാനങ്ങളാണ് ഉള്ളത്. ഡോക്ടർ കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ രംഗത്തുള്ള തന്റെ സുഹൃത്തുക്കളായ മറ്റു ഡോക്ടർമാരുടെ എല്ലാ സഹായവും ഈ അവസരത്തിൽ പ്രയോജനപ്പെടുത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവർ ഇത് ബോധപൂർവം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ എം ബഷീറിന്റെ സഹപ്രവർത്തകർ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button