Latest NewsKerala

ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർക്ക് മല ചവിട്ടണമെങ്കിൽ സർക്കാരിന്റെ ഈ കർശന നിയന്ത്രണങ്ങൾ പാലിക്കണം

എല്ലാ ദിവസവും ശബരിമല ക്ഷേത്ര നട തുറന്നിടണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വനം വകുപ്പിന്റെ നീക്കമെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് മല ചവിട്ടണമെങ്കിൽ ഇനി മുതൽ വനം വകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ പാലിക്കണം. തീർത്ഥാടകരുടെ എണ്ണത്തിൽ പരിധി ഏർപ്പെട്ടുത്തനാണ് സർക്കാർ നീക്കം. സന്നിധാനത്ത് ഒരു ദിവസം എത്തുന്ന തീർത്ഥാടകരുടെ എണ്ണം 6000 ആക്കി ചുരുക്കാനും, തീർത്ഥാടകർക്ക് പാസ് നൽകാനുമാണ് പുതിയ പദ്ധതി. എല്ലാ വർഷവും ശബരിമല തീർത്ഥാടകർക്ക് പലവിധ നിയന്ത്രണങ്ങളാണ് വനം വകുപ്പ് ഏർപ്പെടുത്തുന്നത്.

ALSO READ: സന്ന്യാസിക്ക് രാഷ്ട്രീയമരുതെന്ന് ആരുപറഞ്ഞു; ഉറങ്ങരുത്, ചിദാനന്ദസ്വാമി അധിക്ഷേപിക്കപ്പെടുമ്പോള്‍

തീർത്ഥാടന കാലത്ത് മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ഭക്തർ എത്തുന്ന ക്ഷേത്രത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ വനം വകുപ്പ് ശ്രമങ്ങൾ ആരംഭിച്ചത്. ശബരിമല എംപവർ കമ്മറ്റിയിലാണ് പുതിയ ആവശ്യം വനം വകുപ്പ് മുന്നോട്ടുവച്ചത്.

ALSO READ:സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വിമർശനം

മുൻവർഷങ്ങളിൽ പമ്പ ത്രിവേണിയിലെ ബലിതർപ്പണത്തിന് തടസം നിന്ന വനം വകുപ്പ് സന്നിധാനത്തെ നടപന്തലിന് സമീപത്തുള്ള ശുചി മുറി സമുച്ചയം പൊളിച്ച് നീക്കിയിരിന്നു. ഇതിനെല്ലാം പിന്നാലെയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം നടക്കുന്നത്.

വനം വകുപ്പ് ലക്ഷ്യം വെക്കുന്നത് ശബരിമല ക്ഷേത്രത്തെയും തീർത്ഥാടന കാലത്തേയും തങ്ങളുടെ പിടിയിലാക്കാനാണ്. കൂടാതെ എല്ലാ ദിവസവും ശബരിമല ക്ഷേത്ര നട തുറന്നിടണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം ഭാവിയിൽ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വനം വകുപ്പിന്റെ നീക്കമെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button