Latest NewsKerala

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ചു മരിച്ച സംഭവം; ശ്രീറാമിന്റെ ഐഎഎസ് പദവി നഷ്ടമാകുമോ?

തിരുവനന്തപുരം:അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ വൈകുന്നതിന് പുറമെ, റിമാന്റ് പ്രതിക്ക് സ്വന്തം ആഗ്രഹപ്രകാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിനും പൊലീസ് സമ്മതം മൂളിയിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പ്രധാന കാരണം.

മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാക്കിയ കുറ്റത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റിലായത്. സംസ്ഥാന സര്‍ക്കാര്‍ സസ്പെന്റ് ചെയ്തില്ലെങ്കിലും, റിമാന്റിലായി 24 മണിക്കൂര്‍ കഴിയുമ്പോള്‍ ശ്രീറാം സ്വാഭാവികമായി സസ്‌പെന്‍ഷനിലാകുമെന്നാണ് നിയമം. ഈ സസ്‌പെന്‍ഷന്‍ കാലയളവില്‍ ശമ്പളത്തിന്റെ നിശ്ചിത ഭാഗം മാത്രമേ ഇദ്ദേഹത്തിന് ലഭിക്കൂ. വേതനത്തിന്റെ 40-45 ശതമാനം മാത്രമായിരിക്കുമെന്നും ഇതെന്നും നിയമ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

ALSO READ: വിവാഹമോചിത: ശ്രീരാം വെങ്കിട്ടരാമനുമായി ഒന്നരവര്‍ഷത്തോളമായി സൗഹൃദം; വഫ പോലീസിനോട് പറഞ്ഞത്

‘ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് പദവി നഷ്ടമാകുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്വാഭാവികമായ രീതിയില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെടും. ഈ തീരുമാനം സംസ്ഥാന സര്‍ക്കാരാണ് എടുക്കേണ്ടത്. അത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം എന്നുണ്ട്. എന്നാല്‍ സംസ്ഥാന കേഡറിലുള്ള ഉദ്യോഗസ്ഥന്‍, ഗുരുതരമായ കുറ്റത്തിന് കോടതിയില്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, അദ്ദേഹത്തെ പുറത്താക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ കേന്ദ്ര സര്‍ക്കാരിന് എതിര്‍ക്കാനാവില്ല എന്നാണ് നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button