KeralaLatest News

വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉള്ളത് ; പ്രലോഭനങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങുന്ന ഉദ്യോഗസ്ഥർ ശാപമാണ് : മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീർ മരിച്ച കേസിൽ റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമനു വേണ്ടി പോലീസ് ഉദ്യോ​ഗസ്ഥർ ഒളിച്ചുകളിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുടെ രാത്രി ജീവിതവും സർക്കാർ മനസ്സിലാക്കണം. വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉള്ളതെന്നും പ്രലോഭനങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങുന്ന ഉദ്യോഗസ്ഥർ ശാപമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Also read : കേരള സമൂഹത്തിന് തന്നെ അപമാനം : ശ്രീറാം വെങ്കിട്ടരാമനെതിരെ വിമര്‍ശനവുമായി ഇപി ജയരാജൻ

അതേസമയം ശ്രീ റാം വെങ്കിട്ടരാമൻ ഐ.എ.സിനെ സസ്‌പെൻഡ് ചെയ്തു. സർവ്വേ ഡയറക്ടർ സ്ഥാനത്തു നിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. വാഹനാപകടക്കേസില്‍ ശ്രീറാം പ്രതിയായതോടെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സിവില്‍ സര്‍വ്വീസ് ചട്ടപ്രകാരം 48 മണിക്കൂറിലേറെ ഒരു ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞാൽ അയാളെ സസ്പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് ശ്രീറാമിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

Also read : ശ്രീറാമിനെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്തുകൊണ്ട്? കാരണം വ്യക്തമാക്കാതെ മെഡിക്കല്‍ കോളേജ് അധികൃതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button