Latest NewsIndia

രാജ്യത്തിന്റെ ശിരസ്സ് നഷ്ടപ്പെടാതിരിക്കാൻ ത്രിമൂര്‍ത്തികള്‍ ഒന്നിച്ചു : രാജ്യത്തെ ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി രണ്ടാം മോദി സർക്കാർ : പിന്തുണയുമായി ആം ആദ്മി ഉൾപ്പെടെ നിരവധി പാർട്ടികൾ രംഗത്ത്

കാശ്മീരില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന പാകിസ്ഥാനും ആശങ്കയോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ കണ്ടത്.

ന്യൂ ഡൽഹി: സ്വതന്ത്ര്യാനന്തരം ഇന്ത്യന്‍യൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സര്‍ക്കാരിലെ അതികായന്‍മാരായ ത്രമൂര്‍ത്തികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ് അവര്‍.

പാര്‍ലമെന്റില്‍ ബില്‍ എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ജമ്മുകാശ്മീരില്‍ കേന്ദ്രം കനപ്പെട്ട എന്തോ നടപടിയിലേക്ക് പോകുന്നു എന്ന സൂചന ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ്. അമര്‍നാഥ് തീര്‍ത്ഥാടനം തത്കാലത്തേയ്ക്ക് നിര്‍ത്തി വച്ചുവെന്നും സുരക്ഷ ഭീഷണി കണക്കിലെടുത്ത് തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും എത്രയും പെട്ടെന്ന് താഴ്വര വിട്ട് പോകണമെന്നുമാണ് അറിയിപ്പുവന്നത്. ഇതിന് തൊട്ടുപിന്നാലെ ഇരുപത്തയ്യായിരം സൈനികരെ ജമ്മുവില്‍ വിന്യസിക്കുവാനും തീരുമാനമായി.

don’t miss: കശ്മീരില്‍ ഞെട്ടിച്ച്‌ മായാവതി ; ബില്ലിന് സമ്പൂര്‍ണ പിന്തുണ നൽകി ബി എസ്പി

പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞ് കയറിയതായും സുരക്ഷ ഭീഷണി കണക്കിലെടുത്താണ് അസാധാരണ സൈനിക നീക്കമെന്നും അറിയിപ്പുകളുണ്ടായെങ്കിലും ഭരണഘടനഭേദഗതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന വിവരം പുറത്തുപോകാതെ സൂക്ഷിക്കുവാന്‍ കേന്ദ്രത്തിനായി.അതേസമയം കാശ്മീരില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന പാകിസ്ഥാനും ആശങ്കയോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളെ കണ്ടത്. കാശ്മീരിനൊപ്പം പഞ്ചാബ് അതിര്‍ത്തിപ്രദേശങ്ങളിലും സൈന്യം ജാഗ്രത പുറപ്പെടുവിച്ചതോടെ ഇന്ത്യയുടെ ഭാഗത്ത് നിന്നും സൈനിക നീക്കമുണ്ടാകുമോ എന്ന ആശങ്കയും പാകിസ്ഥാനുണ്ടായി.

ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം ഉന്നത സുരക്ഷ വിഭാഗങ്ങളുടെ തലവന്‍മാരുമായി പാക് പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയുമുണ്ടായി. എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെയാണ് കാശ്മീരിലെ അസാധാരണ സൈനിക നീക്കത്തിന് പിന്നിലുള്ള കാരണം മാദ്ധ്യമങ്ങളിലൂടെ രാജ്യം അറിയുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര മന്ത്രിസഭാ യോഗം നടക്കുമെന്ന അറിയിപ്പ് വന്നതോടെ ഇതിന് സ്ഥിരീകരണമുണ്ടായി. മന്ത്രിസഭായോഗത്തിനുശേഷം പതിനൊന്നോടെ രാജ്യസഭയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കാശ്മീരിലെ സുപ്രധാന തീരുമാനം രാജ്യത്തെ അറിയിച്ചത്.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുക്കാതെ ബില്ലിന്‍മേല്‍ സഭയില്‍ ചര്‍ച്ച തുടരുകയാണ്. ഇതിനിടെ ആം ആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾ പിന്തുണയുമായി രംഗത്തെത്തി. ആം ആദ്മി പാർട്ടി, ടി ആർ എസ്, വൈ എസ്ആർ കൊണ്ഗ്രെസ്സ്, എ എഐഡിഎംകെ, ബി എസ് പി, ബിജെഡി, തുടങ്ങി നിരവധി പാർട്ടികൾ പിന്തുണച്ചു കഴിഞ്ഞു ഇതോടെ പ്രതിപക്ഷം പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button