KeralaLatest NewsIndia

പെട്രോള്‍ വില കുറഞ്ഞു, ഡീസല്‍ വിലയില്‍ മാറ്റമില്ല

ഇന്നലെ പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 15 പൈസയാണ് കുറഞ്ഞത്. പെട്രോൾ വില ഇപ്പോൾ 75.742 രൂപയാണ്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. 70.857 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു.

കഴിഞ്ഞ മാസം ഇന്ധനവിലയില്‍ വന്‍ വ്യതിയാനങ്ങള്‍ ദൃശ്യമായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.74 രൂപയിലും ഡീസല്‍ ലിറ്ററിന് 70.93 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.42 രൂപയിലും ഡീസല്‍ 69.58 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.74 രൂപയും ഡീസലിന് 69.91 രൂപയുമാണ് ഇന്നത്തെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button