Latest NewsIndia

പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടു; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ചെന്നൈ: മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ കോളേജിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കേളമ്പാക്കം സ്വദേശി സുരേഷ് കുമാര്‍( 19 ) ആണ് ജീവനൊടുക്കിയത്.അമ്മ കോളേജിലെത്തി പരാതിപ്പെട്ടതിനെ തുടര്‍ന്ന് സുരേഷ് കുമാര്‍ വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയിരുന്നു. തുടര്‍ന്ന് കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ചെമ്മഞ്ചേരിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുരേഷ് കുമാര്‍. രണ്ടുദിവസം മുന്‍പ് വിദ്യാര്‍ത്ഥിയുടെ അമ്മ കോളേജിലെത്തി അദ്ധ്യാപകരെ കണ്ടതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം, കോളേജ് ഹോസ്റ്റലില്‍ സുഹൃത്തുക്കളോടൊത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് വീട്ടില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. തേനി ജില്ലയിലെ പെരിയകുളം – ദിണ്ടുക്കല്‍ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നി ഷൈജു.

ഷൈജു കഞ്ചാവ് ഉപയോഗിക്കുന്നത് ഹോസ്റ്റല്‍ ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. അവര്‍ അത് വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ഹോസ്റ്ററിലെ ആളില്ലാത്ത 34 -ാം നമ്പര്‍ മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. രാത്രി 10 മണിയ്ക്ക് ഹോസ്റ്റല്‍ വാര്‍ഡന്‍ ഷൈജു താമസിച്ചിരുന്ന മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ മുറിയില്‍ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരോട് ഉടന്‍ തന്നെ ഹോസ്റ്റലിലെത്താനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചത് അറിയാനിടയായ വിദ്യാര്‍ത്ഥി, ആളില്ലാത്ത ഹോസ്റ്റല്‍ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button