KeralaLatest News

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ റിമാന്റിലായ ശ്രീറാം വെങ്കിട്ട രാമന് ജാമ്യം ലഭിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ ഗുരുതര വീഴ്ചമൂലമാണ് ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തില്‍ ജാമ്യം ലഭിച്ചതെന്നും, കേസ് തേച്ചുമായ്ച് കളയാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതര്‍ ഇടപെട്ടുവെന്ന ആരോപണം ശരിവയ്കുന്നതാണ് ശ്രീറാമിന് ലഭിച്ച ജാമ്യമെന്നും അദ്ദേഹം ആരോപിച്ചു.

Also read : തന്റെ മരണത്തെക്കുറിച്ച്‌ ചില സൂചനകള്‍ തരാന്‍ ബാലുച്ചേട്ടന്‍ തന്നെ ശ്രമിക്കുന്നില്ലേ? ബാലഭാസ്‌കറിന്റെയും ബഷീറിന്റെയും മരണങ്ങൾ ബന്ധപ്പെടുത്തി സംശയങ്ങൾ ഉന്നയിച്ച് ബന്ധു

പോലീസ് തുടക്കം മുതലേ ഈ കേസില്‍ ഒളിച്ച് കളിക്കുകയായിരുന്നു. എഫ് ഐ ആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമിനില്‍ നിന്നും രക്തസാമ്പിള്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഈ വീഴ്ചകളെല്ലാം മനപ്പൂര്‍വ്വം ആണെന്ന് ഇപ്പോള്‍ ബോധ്യമായി. ഗുരുതരമായ വീഴ്ചകള്‍ പലതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും അത് തിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ല. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂക സാക്ഷിയായി നിന്നുവെന്നും ഇതെല്ലാമാണ് എളുപ്പത്തില്‍ പ്രതിക്ക് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

also read : ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നൽകിയത് ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥൻ; കടുത്ത നടപടിക്ക് സാധ്യത

ഇഛാശക്തിയുണ്ടെങ്കില്‍ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് സർക്കാർ ചെയ്യേണ്ടത്. മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത് ഈ കേസില്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നാണ്, ഇനിയെങ്കിലും കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button