Latest NewsInternational

മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും കാന്‍സര്‍ വലിയ വേദനയുളവാക്കുന്നുവെന്ന് തെളിവ്

കാന്‍സര്‍ മുഴയുടെ വേദനകളോട് മല്ലിട്ട് ഒരു മാന്‍പേട : ഈ ചിത്രം ആരുടേയും കണ്ണ് നനയ്ക്കും

മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും കാന്‍സര്‍ വലിയ വേദനയുളവാക്കുന്നുവെന്ന് തെളിവുമായി ഇതാ ഒരു ചിത്രം. കാന്‍സര്‍ മുഴയുടെ വേദനകളോട് മല്ലിട്ട് ഒരു മാന്‍പേടയുടെ ചിത്രമാണ് മൃഗസ്‌നേഹികളുടെ കണ്ണുനനയ്ക്കുന്നത്. ശരീരത്തില്‍ മുഴുവന്‍ വ്യാപിച്ച നിലയില്‍ കാന്‍സര്‍ മുഴകളുമായി കഷ്ടപ്പെടുകയാണ് മാന്‍. ഈ മാനിന്റെ ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മിനിസോട്ടയില്‍ നിന്ന് ഫോട്ടോഗ്രാഫറും നഴ്സുമായ ജൂലി കാരോവാണ് ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.

മാനിന്റെ കണ്ണും വായയുമടക്കം മുഴകള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ മാനിന് ആഹാരം കഴിക്കാനോ കണ്ണു കാണാനോ കഴിയാത്ത അവസ്ഥയിലാണ്. ഹൃദയഭേദകമായ ചിത്രമെന്ന വിശേഷണത്തോടെയാണ് ജൂലി കാരോ തന്റെ ഫെയ്‌സ്ബുക്കിലൂടെ മാന്‍പേടയുടെ ദൃശ്യം പങ്കുവെച്ചത്. ഈ രോഗത്തിന് ചികിത്സയുണ്ടോയെന്നും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും പോസ്റ്റില്‍ ചോദിക്കുന്നു.

തൊലിപ്പുറത്ത് കാണുന്ന കാന്‍സറിന്റെ വകഭേദമായ ഫൈബ്രോമാറ്റോസിസിന് മാന്‍ ഇരയാണെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button