KeralaLatest News

അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്; കളക്ടറുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുള്ള കളക്ടറുടെ കുറിപ്പ് ചർച്ചയാകുന്നു. അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും
സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

യൂണിവേഴ്സിറ്റിയുടെയും മറ്റു പൊതു പരീക്ഷകൾ സംബന്ധിച്ച് അതാതു അധികാരികളുടെ അറിയിപ്പുകൾ ശ്രെദ്ധിക്കുക.

അവധി പ്രഖ്യാപിച്ചത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവധി ആഘോഷമാക്കാൻ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കൾ പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക

എല്ലാവരും സുരക്ഷിതത്വം ഉറപ്പുവരുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button