Latest NewsIndia

കശ്മീര്‍ വിഷയം : പാകിസ്ഥാന്റെ തീരുമാനത്തോട് പ്രതികരണവുമായി ഇന്ത്യ

 

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്താനുള്ള പാകിസ്ഥാന്റെ നടപടിയ്‌ക്കെതിരെ ഇന്ത്യ ശക്തമായി രംഗത്ത് വന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്താനുള്ള നടപടി സ്വീകരിയ്ക്കാന്‍ തീരുമാനിച്ചത്. നയതന്ത്ര ആശയവിനിമയത്തിനുള്ള സ്വാഭാവിക മാര്‍ഗം സംരക്ഷിക്കാനായി, പാകിസ്ഥാന്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ലോകത്തിന് മുന്നില്‍ ഭീതിജനകമായ സന്ദേശം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പാക് നടപടിയെന്നും ഇന്ത്യ ആരോപിച്ചു.

പാകിസ്ഥാന്‍ ഉന്നയിക്കുന്ന കാരണങ്ങളൊന്നും വസ്തുതയ്ക്ക് നിരക്കുന്നതല്ല. ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ തീര്‍ത്തും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. ഇന്ത്യന്‍ ഭരണഘടന എപ്പോഴും ഇന്ത്യയുടെ പരമാധികാര വിഷയമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ന്യായീകരിക്കാനായി ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ നിഷേധാത്മകമായേ പാകിസ്ഥാന്‍ കാണുകയുള്ളൂവെന്നതില്‍ അദ്ഭുതമില്ലെന്നും ഇന്ത്യ പ്രതികരിച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്തി പാകിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈകമ്മിഷണറെ പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button