Latest NewsIndiaInternational

തീക്കട്ടയിലും ഉറുമ്പ് : മോദിയെ പിന്തുണച്ച്‌ ഇസ്ലാമബാദില്‍ പോസ്റ്ററുകള്‍ : ഒരാള്‍ അറസ്റ്റിൽ

ഇന്ത്യ അനുകൂല പോസ്റ്ററുകള്‍ ഇസ്ലാമാബാദിന്റെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ ആശങ്കയിലായി പാക് സര്‍ക്കാര്‍. ഉന്നത സുരക്ഷാ മേഖലയിലും ‘അഖണ്ഡ ഇന്ത്യ’ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി മറ്റ് സംസ്ഥാനങ്ങളുടേത് പോലെ കശ്മീരിനേയും മാറ്റാനുള്ള തീരുമാനത്തെ അനുകൂലിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി പാകിസ്ഥാന്‍ പൊലീസ് വ്യക്തമാക്കി.

അവിഭക്ത ഇന്ത്യയുടെ ഭൂപടവും ബാനറില്‍ ചേര്‍ത്തിരുന്നു. ശിവ സേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന അറസ്റ്റിലായ ആളില്‍ നിന്ന് കണ്ടെടുത്തു. ‘ഇന്ന് ഞങ്ങള്‍ ജമ്മുവും കശ്മീരും പിടിച്ചെടുത്തു. നാളെ ബലൂചിസ്ഥാനും പാക് അധീന കശ്മീരും പിടിച്ചെടുക്കും. അവിഭക്ത ഇന്ത്യ പ്രധാനമന്ത്രി മോദി യാഥാര്‍ഥ്യമാക്കുമെന്നും’ ശിവസേന നേതാവിന്റെ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇസ്ലാമബാദിലെ അതീവ സുരക്ഷാ മേഖലകളായ റെഡ്, ബ്ലൂ സോണുകളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇതിനെ ഗൗരവമായാണ് കണക്കാക്കുന്നത്. ഇസ്ലാമബാദ് എഫ് 6 സെക്ടറിലും പ്രസ്‌ക്ലബ്, അബ് പാര ചൗക്ക് എന്നിവിടങ്ങളിലുമാണ് ബാനറുകള്‍ കണ്ടെത്തിയത്.ഇന്ത്യ അനുകൂല പോസ്റ്ററുകള്‍ കണ്ടെത്തി അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അധികൃതര്‍ നടപടികള്‍ ആരംഭിച്ചത്. ഇതിനെ വിമര്‍ശിച്ച ഇസ്ലാമബാദ് മജിസ്‌ട്രേറ്റ് സംഭത്തില്‍ അടിയന്തിര അന്വേഷണത്തിനും ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button