Latest NewsIndia

മോദി പ്രശംസിച്ച  ലഡാക് എംപിക്ക് എഫ്ബിയില്‍ ഫ്രണ്ട് റിക്വസ്റ്റ് പ്രവാഹം

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തെ പധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതിനെത്തുടര്‍ന്ന ഫേസ് ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റുകളുടെ ബഹളമാണെന്ന് ലഡാക് എംപി ജമിയാങ് സെറിംഗ് നംഗ്യാല്‍. ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ചായിരുന്നു നംഗ്യാര്‍ പാര്‍ലമെന്റില്‍ സംസാരിച്ചത്.

ലഡാക്കില്‍ നിന്നുള്ള സഹോദരിസഹോദരമാരുടെ അഭിലാഷങ്ങള്‍ സമന്വയിപ്പിച്ച പ്രസംഗമായിരുന്നു അതെന്ന്‌ മോദി ട്വീറ്റ് ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് നംഗ്യാലിന്റെ എഫ് ബി അക്കൗണ്ടിലേക്ക് റിക്വസ്റ്റു പ്രവഹിക്കാന്‍ തുടങ്ങിയത്. പ്രസംഗത്തിന്റെ ലിങ്കും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിരുന്നു. ‘5000 എന്ന പരിധി ലംഘിച്ചതിനാല്‍  അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ കഴിയില്ലെന്നും  അതിനാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് അതിനൊപ്പം നില്‍ക്കണമെന്നും എംപി ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണിപ്പോള്‍.

ALSO READ: സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റുമ്പോള്‍ ശ്രീറാമിനെ മാസ്‌ക് ധരിപ്പിച്ചതിന് പിന്നിലെ രഹസ്യം പുറത്ത്

കശ്മീര്‍ സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത ജമ്യാങ് 17 മിനിറ്റ് പ്രസംഗത്തില്‍ ലഡാക്കിലെ ജനങ്ങളുടെ അപേക്ഷ അവസാനം അംഗീകരിക്കപ്പെട്ടെന്നും വ്യക്തമാക്കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയാല്‍ കശ്മീരില്‍ രണ്ട് കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന് താന്‍ പറയുമെന്നും നംഗ്യാല്‍ പരിഹസിച്ചിരുന്നു. കശ്മീരിന് ഇപ്പോള്‍ ശോഭനമായ ഭാവിയുണ്ടെന്നും ലഡാക് എംപി സഭയെ ഓര്‍മ്മപ്പെടുത്തിയിരുന്നു. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാര്‍ഗിലില്‍ നിന്നുള്ളവര്‍ കേന്ദ്രഭരണ പ്രദേശപദവിക്ക് വോട്ട് ചെയ്തു, 2019 ലെ തിരഞ്ഞെടുപ്പില്‍ പോലും അവരുടെ പ്രകടന പത്രികയില്‍ അത് ഒന്നാമതായിരുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നംഗ്യാലിന്റെ പ്രസംഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button