Latest NewsKerala

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : കനത്ത കാറ്റിനും മഴയ്ക്കുമൊപ്പം തീവ്രമായ ഇടിമിന്നലിനും സാധ്യത : സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ പേമാരിയും ചുഴലിക്കാറ്റും തുടരുന്നു. കേരളത്തിലെ ഈ പ്രതികൂല കാലാവസ്ഥയ്ക്ക് പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അതിശക്തമായ ന്യൂനമര്‍ദ്ദവും ഒപ്പം ശാന്തസമുദ്രത്തില്‍ രൂപംകൊണ്ട ശക്തമായ രണ്ട് ന്യൂനമര്‍ദ്ദങ്ങളുമാണെന്ന് ഗവേഷകര്‍ പറയുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് മധ്യകേരളം കേന്ദ്രീകരിച്ചുണ്ടായ സ്ഥിതിക്ക് ഏതാണ്ട് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ വടക്കന്‍മേഖലയില്‍ അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ട്. ഇടക്കാലത്ത് വഴിമാറിയ മഴ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തോടെയാണ് തിരിച്ചുവന്നത്.

. തെക്കന്‍ ജില്ലകളിലും നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും താരതമ്യേന തീവ്രത കുറവാണ്. ഏതാണ്ട് മധ്യകേരളം മുതല്‍ വടക്കോട്ടാണ് ഇടിയോടുകൂടിയ കനത്തമഴയും കാറ്റും അനുഭവപ്പെടുന്നതെന്ന് കൊച്ചി റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ചിലയിടങ്ങളില്‍ മിന്നല്‍ ചുഴലിക്കു സമാനരീതിയിലാണ് കാറ്റും മഴയും. പെരുമ്പാവൂരില്‍ അഞ്ചു മണിയോടെ ഒന്‍പതു സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചത് ഇതിന് ഉദാഹരണമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി നാശത്തിന്റെ സ്വാധീനം അസാധാരണ മാറ്റത്തിനു പിന്നിലുണ്ടെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

കാലവര്‍ഷകാറ്റിന്റെ ഗതിമാറ്റമാണ് വടക്കുകേന്ദ്രീകരിച്ചുള്ള മഴയുടെ പിന്നിലെന്നാണു നിഗമനം. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയുമെന്നാണ് നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button