Latest NewsKeralaIndia

പുത്തുമലയിലെ ഉരുള്‍പൊട്ടല്‍; പള്ളിയും അമ്പലവും ഉൾപ്പെടെ നിരവധി കെട്ടിടങ്ങള്‍ ഒലിച്ചുപോയി: ദുരന്തസേനയ്ക്ക് അടുക്കാൻ കഴിയുന്നില്ല

ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി എംഎല്‍എ സികെ ശശീന്ദ്രന്‍ അറിയിച്ചു.

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ചൂരല്‍മലയിലെ പൂത്തമലയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാല്‍പ്പതോളം പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തനിവരാണ സേനയ്ക്കും സമീപ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല.അതേസമയം ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി എംഎല്‍എ സികെ ശശീന്ദ്രന്‍ അറിയിച്ചു.

also read: വന്‍ ഉരുള്‍പൊട്ടല്‍: നിരവധിപേരെ കാണാതായി

ഉരുള്‍പ്പൊട്ടലില്‍ അമ്പലവും പള്ളിയും നിരവധി വാഹനങ്ങളും മണ്ണിനടിയിലായതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതര്‍ പറഞ്ഞു. വൈത്തിരി താലൂക്കിലെ പുത്തുമലയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയില്‍ വലിയ പള്ളിയുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളുണ്ട്.

ഇവിടെ രണ്ട് പാടികളിലായി നിരവധി എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി ദൃശ്യസന്ദേശത്തില്‍ പറയുന്നു. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button