KeralaLatest News

രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന്‍ തിമിംഗലം തീരത്തടിഞ്ഞു; ജഡം നീക്കിയത് രണ്ട് ജെസിബികളുടെ സഹായത്തോടെ

കാസര്‍കോട്: രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന്‍ തിമിംഗലം തീരത്തടിഞ്ഞു. കാസര്‍കോട് തൃക്കരിപ്പൂര്‍ വലിയപറമ്പ് തീരത്താണ് രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തായാണ് തിമിംഗലം തീരത്തടിഞ്ഞത്. തലയും ഉടലും വേര്‍പെട്ട നിലയിലുള്ള തിമിംഗലത്തിന്റെ ജഡത്തില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വന്നതോടെയാണ് പരിസരവാസികൾ അധികൃതരെ അറിയിച്ചത്.

സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ ജെസിബിയുടെ സഹായത്തോടെ തിമിംഗലത്തെ നീക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ ഇതിന് കഴിയാഞ്ഞതോടെ അധികൃതര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. തുടര്‍ന്ന് രണ്ട് ജെസിബികള്‍ സ്ഥലത്തെത്തി. ഒടുവിൽ ജെസിബിയുടെ സഹായത്തോടെ ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തിമിംഗലത്തിന്റെ ജഡം കരയിലേക്ക് മാറ്റിയത്. തിമിംഗലത്തിന്റെ ജഡം വെട്ടിമുറിച്ച്‌ സംസ്‌കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button