Latest NewsKeralaIndia

കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി, നാല് ട്രെയിനുകള്‍ വൈകി ഓടുന്നു

ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16841), ബാംഗ്ലൂര്‍ - കൊച്ചുവേളി (16315) എന്നിവ എറണാകുളം - കോട്ടയം റൂട്ട് വഴി തിരിച്ചുവിടും.

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നാല് ട്രെയിനകള്‍ വൈകി ഓടുകയാണ്. മരം വീണ് വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതിനാല്‍ എറണാകുളം – ആലപ്പുഴ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.

മരം മുറിച്ചു മാറ്റിയിട്ടുണ്ടെങ്കിലും വൈദ്യുത ലൈനിന്റെ തകരാര്‍ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നതേയുള്ളൂ. 16127 ഗുരുവായൂര്‍ എക്‌സ്പ്രസ്, 16603 മാവേലി എക്‌സ്പ്രസ്, 13351 ധന്‍ബാദ് എക്‌സ്പ്രസ്, 12432 രാജധാനി എക്‌സപ്രസ് എന്നിവയാണ് വൈകി ഓടിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16841), ബാംഗ്ലൂര്‍ – കൊച്ചുവേളി (16315) എന്നിവ എറണാകുളം – കോട്ടയം റൂട്ട് വഴി തിരിച്ചുവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button