KeralaLatest News

ഇടുക്കിയില്‍ മഴ ശക്തം : കുമളിയില്‍ ഉരുള്‍പൊട്ടി : പല പ്രദേശങ്ങളും ഒറ്റപ്പെട്ടു

ഇടുക്കി : ഇടുക്കി ജില്ലയില്‍ പലയിടത്തും ശക്തമായ മഴ തുടരുന്നു. കുമളി വെള്ളാരംകുന്നില്‍ പുലര്‍ച്ചെ 5 ന് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് 2 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ മാറി താമസിച്ചതിനാല്‍ ദുരന്തം ഒഴിവായി. മൂന്നാര്‍, മറയൂര്‍, മാങ്കുളം എന്നിവ പൂര്‍ണമായി ഒറ്റപ്പെട്ടു. പീരുമേട്, കട്ടപ്പന എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ വ്യാപകമാണ്. ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു.

ഇടുക്കി അണക്കെട്ടില്‍ 1 ദിവസത്തിനിടെ 8 അര അടി വെള്ളം ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2329.64 അടിയാണ്. കഴിഞ്ഞ വര്‍ഷം ഈ സമയം 2398.40 അടിയായിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 135.53 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 194 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് നിലവില്‍ ഉള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ അനുവദനീയ സംഭരണ ശേഷി 142 അടിയാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞതോടെ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉല്‍പാദനം കുറച്ചു. 1.231 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പാദിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button