KeralaLatest News

കനത്ത മഴയില്‍ ഒറ്റപ്പെട്ട് മൂന്നാര്‍,  കോതമംഗലവും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ 

ശക്തമായ പേമാരിയില് മൂന്നാറിന്റെ പലയിടങ്ങളിലും വെള്ളം കയറി. മുതിരപ്പുഴയില്‍  വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി . പഴയ മൂന്നാറിലെ അമ്പതോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി  മൂന്നാര്‍ -ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിലെ പെരിയവരപാലം തകര്‍ന്നു.ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ച മട്ടാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന പെരിയവരയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ചിരുന്ന പാലമാണ്  ശക്തമായ ഒഴുക്കില്‍ തകര്‍ന്നത്. പെരിയവര പാലം തകര്‍ന്നതോടെ ഏഴ് തേയില എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഒറ്റപ്പെട്ട നിലയിലായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരം  സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ കോതമംഗലം താലൂക്കിലെ നിരവധി പ്രദേശങ്ങളെ വെള്ളത്തില്‍ മുക്കി. കോതമംഗലം ആറും പെരിയാറും കൂട്ടമ്പുഴയാറും കരകവിഞ്ഞതോടെയാണ് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായത്.വിവിധ പ്രദേശങ്ങളിലായി നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും വെള്ളത്തിനടിയിലാകുകയും പാലങ്ങളും ചപ്പാത്തുകളും മുങ്ങുകയും ചെയ്തു. കൊച്ചി  ധനുഷ് കോടി ദേശീയപാതയില്‍ പലയിടത്തും വെള്ളം കയറി. ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് .പൂയംകുട്ടിയിലെ കുടിയേറ്റ മേഖലയായ കല്ലേലി മേട്ടിലും ഇടമലയാറിലും ഉരുള്‍പൊട്ടി. കല്ലേലിമേട്ടിലെ റേഷന്‍കട തകര്‍ന്നു .ഇവിടെ12 വീടുകളില്‍ വെള്ളം കയറി. ആദിവാസി കുടി കളായ ‘തലച്ച പാറ, കുഞ്ചിപ്പാറയും ഒറ്റപ്പെട്ട അവസ്ഥയാണ്.

ഭതത്താന്‍കെട്ട് ഡാമിലേക്കുള്ള ഒഴുക്കു കുത്തനെ ഉയര്‍ന്നു. മുഴുവന്‍ഷട്ടറുകളും തുറന്നിരിക്കുകയാണ്. മൂന്നാറിലേക്കുള്ളവിനോദ സഞ്ചാരികള്‍ അടക്കം നേര്യമംഗലത്തു നിന്നും തിരികെ മടങ്ങി. ജാഗ്രത പുലര്‍ത്തണമെന്ന് ഹൈവേ പോലീസും ഫയര്‍ഫോഴ്‌സുംസും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button