Latest NewsIndia

കശ്മീര്‍ താഴ്വരയില്‍ നിന്ന് 70 ഓളം ഭീകരരെയും, വിഘടനവാദികളെയും ആഗ്രയിലേക്ക് മാറ്റിപ്പാര്‍പ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഭീകരവാദത്തിന്റെ പേരില്‍ ജയിലില്‍ പാര്‍പ്പിച്ചവരെയും, തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സൈന്യത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്നവരെയും ആഗ്രയിലേക്ക് മാറ്റിയിട്ടുണ്ട് .

ശ്രീനഗര്‍ : കശ്മീര്‍ താഴ്വരയില്‍ നിന്ന് 70 ഓളം ഭീകരരെയും, വിഘടനവാദികളെയും ആഗ്രയിലേക്ക് മാറ്റിപ്പാര്‍പ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍ . ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ആഗ്രയിലെത്തിച്ചത് .ഭീകരവാദത്തിന്റെ പേരില്‍ ജയിലില്‍ പാര്‍പ്പിച്ചവരെയും, തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സൈന്യത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്നവരെയും ആഗ്രയിലേക്ക് മാറ്റിയിട്ടുണ്ട് .

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യോമസേനയുടെ വിവിധ വിഭാഗങ്ങള്‍ കശ്മീരിന്റെ പല ഭാഗത്തായി പ്രത്യേക ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട് .കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ പാക് സൈന്യം കശ്മീര്‍ ജനതയോട് ഇന്ത്യക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തിരുന്നു . എന്നാല്‍ ഇത്തരത്തില്‍ രാജ്യത്തിനെതിരെ ആയുധം എടുക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ,അത്തരക്കാരോട് ഒരു ദയാദാക്ഷിണ്യവും കാട്ടില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു .

ആഭ്യന്തര മന്ത്രി അമിത് ഷാ , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കശ്മീര്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു . ഇതുകൂടാതെ സൈനിക മേധാവി ബിപിന്‍ റാവത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനും കശ്മീര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button