Latest NewsIndia

കോഹ്ലിയുടെയോ രോഹിതിന്റെയോ സഹതാരങ്ങളില്‍ ആരെങ്കിലുമാകും ഇതിന് പിന്നിൽ; സുനിൽ ഗാവസ്‌കർ

മുംബൈ: വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. കോഹ്ലിയുടെയോ രോഹിതിന്റെയോ സഹതാരങ്ങളില്‍ ആരെങ്കിലുമാകും ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും ആ വ്യക്തി അയാളുടെ അസൂയയും നിരാശയും മൂലമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ അഭ്യൂഹങ്ങള്‍ കേള്‍ക്കുമ്പോള്‍ പഴയകാലമാണ് ഓര്‍മ വരുന്നതെന്നും അന്ന് കപില്‍ ദേവും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകളെന്നും സുനിൽ ഗാവസ്‌കർ പറയുകയുണ്ടായി. 1984-85 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ നിന്ന് കപിലിനെ ഒഴിവാക്കിയപ്പോഴായിരുന്നു ഈ വിവാദം. എന്നാല്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന ഹനുമന്ത് സിങ്ങായിരുന്നു ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button