KeralaLatest News

അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത : ജനങ്ങള്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശം : ഉരുള്‍പൊട്ടലുണ്ടാകുമെന്ന് മുന്നറിയിപ്പ്

 

കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച കനത്ത മഴയ്ക്ക് ശമനമായെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്രകാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്നും നാളെയും 13, 14 തീയതികളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.ഇന്ന് എറണാകുളം, ഇടുക്കി , വയനാട് , പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ അതിതീവ്രമഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആഗസ്റ്റ് 10 ന് തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂര്‍ എന്നി ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നി ജില്ലകളിലും ആഗസ്റ്റ് 12 ന് ഇടുക്കി,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നി ജില്ലകളിലും, ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നി ജില്ലകളിലും,ആഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 13 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button