KeralaLatest News

പേമാരി; ഒടുവില്‍ വയനാട്ടിലേക്ക് എംപി രാഹുല്‍ ഗാന്ധിയെത്തുന്നു

കോഴിക്കോട്: മഴക്കെടുതി വിലയിരുത്താന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലേക്ക്. നാളെ വൈകുന്നേരത്തോടെ രാഹുല്‍ കോഴിക്കോട് എത്തുമെന്നാണ് വിവരം. കരിപ്പൂരില്‍ എത്തുന്ന രാഹുല്‍ മലപ്പുറം കളക്‌ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ചയാകും വയനാട്ടിലെത്തുക. രാഹുല്‍ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്‌ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ സന്ദർശനം.

Read also: പേമാരി; വയനാടിന് സഹായമഭ്യര്‍ത്ഥിച്ച് എംപി രാഹുല്‍ ഗാന്ധി- മോദിയുടെ മറുപടി ഇങ്ങനെ

നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാഹുൽ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. അതേസമയം കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button