KeralaLatest News

മഴ തുടരും, എന്നാൽ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന

കോട്ടയം: തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപത്ര. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ തുടരുമെങ്കിലും അതിശക്തമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 12ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെങ്കിലും ഇത് അതീവ തീവ്രമാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതിന് പുറമെ വടക്കോട്ട് നീങ്ങി ബംഗാളിലാവും മഴയെത്തുക എന്നും സൂചനയുണ്ട്.

Read  also: വീണ്ടും മലവെള്ളപ്പാച്ചില്‍, രക്ഷാപ്രവര്‍ത്തകരുടെ ജീവന്‍ പോലും അപകടത്തില്‍; ഭീതിയൊഴിയാതെ പുത്തുമല

ഇന്ന് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പ്രകാരം ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അറബിക്കടലില്‍ കേരള തീരത്തുണ്ടായ ശക്തമായ മഴമേഘക്കാറ്റിന്റെ ഫലമായി വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴ ഇന്നുകൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button