KeralaLatest News

പ്രതികൂല കാലാവസ്ഥ; കവളപ്പാറയില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം വെകിയേക്കും

മലപ്പുറം: ഉരുള്‍പൊട്ടിലിനെ തുടര്‍ന്ന് വന്‍ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ സാധ്യത. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനാകും എന്നാണ് കരുതിയിരുന്നതെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുകയാണ്. കനത്ത മഴയും ദുഷ്‌കരമായ വഴിയുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്നും കവളപ്പാറയിലേക്ക് ഏകദേശം പതിനഞ്ച് കിലോമീറ്ററോളം വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായത്.

ALSO READ: വന്‍ദുരന്തങ്ങള്‍ സൃഷ്ടിച്ചത് വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴ; മൂന്നുദിവസംകൊണ്ട് പെയ്തത് ഒരുമാസത്തെ മഴയെന്ന് റിപ്പോർട്ട്

കവളപ്പാറയിലേക്ക് പോകുന്ന വഴിയിലെ റോഡിന് ഇരുവശവും മണ്ണിടിച്ചല്‍ ഉണ്ടായിട്ടുണ്ട്. അവിടേക്ക് എത്തുന്നതിനിടെ വാഹനത്തിന് മുകളില്‍ മണ്‍കൂനകള്‍ വീണ് അപകമുണ്ടാകാനുള്ള സാധ്യതയേറെയാണ്. പ്രദേശത്ത് മഴയും മലവെള്ളപ്പാച്ചിലും ശക്തമാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനാകുകയുള്ളു.

ALSO READ: കടുത്ത പനിയെത്തുടർന്ന് വിദ്യാർത്ഥി മരിച്ചു; മരണകാരണം അപൂർവ രോഗമെന്ന് റിപ്പോർട്ട്

ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ മുപ്പതിലധികം വീടുകള്‍ മണ്ണിനിടയില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. അന്‍പതോളം പേര്‍ മണ്ണിനടിയിലായ ഈ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുന്നത്. തിങ്കളാഴ്ച മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴ പെയ്യാന്‍ തുടങ്ങിയത് മുതല്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായും ഇല്ലാതായി. പ്രദേശത്തേക്കുള്ള വഴിയിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ട നിലയിലാണ്.

ALSO READ : കവളപ്പാറ ദുരന്തം; രാവിലെ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button